സ്വാതന്ത്ര്യത്തിന്റെ ശാല
പരിന്ദേയ്: പ്രണിത് സിംഹ മുലംറെഡ്ഡി അലൈവ്ലിഹുഡ്: വിദ്യാഭ്യാസം പ്രദേശം: ദന്തേവാഡ, ഛത്തീസ്ഗഡ് പ്രണിത് സിംഹ (ഫോട്ടോ: അമൽ ദേവ്) “ഇന്ത്യയിൽ ഉടനീളം യുവജനങ്ങൾക്ക് പര്യവേക്ഷണം ചെയ്യാനായിട്ടുള്ള അറിയപ്പെടാത്ത നിരവധി പ്രദേശങ്ങളുണ്ട്. അതിന് വേണ്ടിയൊരു പ്ലാറ്റ്ഫോം സ്ഥാപിച്ചാൽ അത് ഒരേപോലെ യുവജനങ്ങൾക്കും ആ പ്രദേശത്തിനും ഗുണം ചെയ്യുന്നതായിരിക്കും. അങ്ങനെയാണ് ഞങ്ങൾ 2012-ൽ ഒരു സന്നദ്ധസേവ സംഘം പ്രവർത്തനം ആരംഭിക്കുന്നത്. അതിന്റെ പേര് ബച്പൻ ബനാവോ എന്നായിരുന്നു.” – പ്രണിത് പ്രണിത് സിംഹ മുലംറെഡ്ഡി ‘ബച്പൻ ബനാവോ’ എന്ന എൻ.ജി.ഒ.യുടെ സ്ഥാപകനാണ്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് ഈ എന്‍.ജി.ഒ. സ്ഥിതിചെയ്യുന്നത്. ഗ്രാമീണ-ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് ബച്പൻ ബനാവോയുടെ പ്രധാന ലക്ഷ്യം. ആന്ധ്രാ പ്രദേശിലെ കുർണൂൽ ആണ് പ്രണിത് സിംഹയുടെ സ്വദേശം. ദന്തേവാഡയിലെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ നൽകുന്ന പ്രണിതിന്റെ ജീവിത യാത്ര വളരെ മനോഹരമാണ്. ആദിവാസി മേഖലകളില്‍ വൈദ്യ സേവനം നടത്തിയിരുന്ന ഡോക്ടര്‍ ദമ്പതികളുടെ സന്നദ്ധസേവകനായിട്ടാണ് 2012-ല്‍ പ്രണിത് ദന്തേവാഡയിലേക്ക് വരുന്നത്. അവരെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ സഹായിക്കുക എന്നതായിരുന്നു…










